താലൂക്ക് ആശുപത്രി കാഷ്വാലിറ്റിയിലേക്ക് സി.എച്ച്. സെന്ററിന്റെ വീൽചെയറുകൾ; ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു

news image
Jul 13, 2026, 1:03 pm GMT+0000 payyolionline.in

കൊയിലാണ്ടി: താലൂക്ക് ആശുപത്രി കാഷ്വാലിറ്റിയിലെ രോഗികൾക്കായി കൊയിലാണ്ടി സി.എച്ച്. സെന്റർ (CH Center) സൗജന്യമായി നൽകിയ വീൽചെയറുകളുടെ വിതരണോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവ്വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. സുനിത വി.എം.-ന് വീൽചെയറുകൾ കൈമാറിയാണ് മന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്.

ചടങ്ങിൽ ഷാഫി പറമ്പിൽ എം.പി., അഡ്വ. കെ. പ്രവീൺകുമാർ എം.എൽ.എ., ജില്ലാ മെഡിക്കൽ ഓഫീസർ (DMO) ഡോ. സരിത, എൽ.എസ്. ആസിഫലി എന്നിവർ മുഖ്യാതിഥികളായിരുന്നു. സി.എച്ച്. സെന്റർ ജനറൽ സെക്രട്ടറി വി.പി. ഇബ്രാഹിം കുട്ടി, ഭാരവാഹികളായ മഠത്തിൽ അബ്ദുറഹിമാൻ, അലി കൊയിലാണ്ടി, കെ.പി. ഇമ്പിച്ചിമമ്മു ഹാജി, അമേത്ത് കുഞ്ഞഹമ്മദ്, ഒ.എ. കരീം, കോ-ഓർഡിനേറ്റർ ആരിഫ് മമ്മൂക്കാസ്, മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് എ. അസീസ് മാസ്റ്റർ, സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസ്, വാർഡ് കൗൺസിലർ ജസ്‌ലു വി.എം. എന്നിവരും വിവിധ നഗരസഭാ കൗൺസിലർമാരും സി.എച്ച്. സെന്റർ വളണ്ടിയർമാരും ചടങ്ങിൽ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe