പയ്യോളി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണ മാസാചരണം ജൂലൈ 17 മുതൽ

news image
Jul 14, 2026, 8:55 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഈ വർഷത്തെ രാമായണ മാസാചരണ പരിപാടികൾ ജൂലൈ 17 മുതൽ വിവിധ പരിപാടികളോടെ നടക്കും. കർക്കിടക മാസം മുഴുവൻ നീണ്ടുനിൽക്കുന്ന മാസാചരണത്തിന്റെ ഭാഗമായി എല്ലാ ദിവസവും രാവിലെ പ്രത്യേക ഗണപതി ഹോമവും വൈകീട്ട് ഭഗവതിസേവയും ഉണ്ടായിരിക്കും.

വ്യക്തികൾക്ക് തങ്ങളുടെ ജനന നക്ഷത്ര ദിവസങ്ങളിൽ ഗണപതി ഹോമവും ഭഗവതിസേവയും ബുക്ക് ചെയ്ത് നടത്തുന്നതിനുള്ള സൗകര്യം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. മാസാചരണ ദിവസങ്ങളിൽ എല്ലാ ദിവസവും വൈകീട്ട് ഭക്തമഹിളാ സംഘം പ്രസിഡന്റ് എം.സി. പ്രസന്ന രാമായണ പാരായണം നടത്തുന്നതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe