പയ്യോളി റെയിൽവേ സ്റ്റേഷൻ നവീകരണം: ഡോ. പി.ടി. ഉഷ എംപി, കേന്ദ്ര റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

news image
Nov 4, 2024, 3:43 am GMT+0000 payyolionline.in

പയ്യോളി :  പയ്യോളി റെയിൽവേ സ്റ്റേഷൻ സമഗ്ര നവീകരണം ആവശ്യപ്പെട്ട് രാജ്യസഭാ അംഗം ഡോ.പി.ടി ഉഷ എംപി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചയിൽ സ്റ്റേഷന്റെ വികസനത്തിന് മന്ത്രിയുടെ പച്ചക്കൊടി ലഭിച്ചു.

 

യാത്രക്കാർക്ക് ഇറങ്ങാൻ ഏറെ ബുദ്ധിമുട്ടുന്ന പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കുക ,
പ്ലാറ്റ്ഫോം രണ്ടാം റെയിൽവേ ക്രോസ് വരെ നീട്ടുക, പ്ലാറ്റ്ഫോം റൂഫിംഗ്, കൂടുതൽ ട്രെയിനുകൾ , ഇരിപ്പിടങ്ങൾ ,  കൂടുതൽ പാർക്കിംഗ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെ എൻഎസ്ജി 5 കാറ്റഗറിയിലുള്ള സ്റ്റേഷനിലെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുക തുടങ്ങി സമഗ്രമായ വികസന പദ്ധതിയാണ് കേന്ദ്രമന്ത്രിക്ക് സമർപ്പിച്ചിരിക്കുന്നത്.

 

ഒപ്പം റെയിൽവേ മേൽ പാലത്തിൻ്റെ സാധ്യത പരിശോധിക്കുന്നതിനായി റെയിൽവേ എൻജിനീയറിംഗ് വിഭാഗത്തിന് പഠനം നടത്തുവാനും ആവശ്യപ്പെട്ടു. ഒപ്പം കോഴിക്കോട് ജില്ലയിലെയും മറ്റേ സതേൺ റെയിൽവേക്ക് കീഴിലുള്ള പ്രധാന സ്ഥലങ്ങളിലെ പൊതു ജന വിഷയങ്ങളും കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. സർക്കാർ പുതുതായി നിർവഹണം നടത്തിയ എംപിമാരുടെ ഈ സാക്ഷി പോർട്ടൽ വഴിയുള്ള ഫണ്ട് വിനിയോഗം സംബന്ധിച്ച് കാര്യക്ഷമമായി ഉദ്യോഗസ്ഥന്മാർ പദ്ധതി നടപ്പാക്കുവാൻ റെയിൽവേ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്നും കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. എല്ലാ വിഷയങ്ങളും  കേട്ട കേന്ദ്രമന്ത്രി അടിയന്തര പ്രാധാന്യത്തോടെ ഇടപെടൽ നടത്താമെന്ന് ഉറപ്പു നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe