പയ്യോളി: ശാസ്ത്ര സാങ്കേതിക രംഗത്തെ പുത്തൻ അറിവുകളും, കാഴ്ചകളും ഒരുക്കി ശാസ്ത്ര 2023 ടെക് നിക്കൽ എക്സിബിഷന് പയ്യോളി ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂളിൽ വ്യാഴാഴ്ച തുടക്കമാവും. രാവിലെ 10 മണിക്ക് കെ.മുരളീധരൻ എം. പി പരിപാടി ഉദ്ഘാടനം ചെയ്യും. സ്റ്റാൾ ഉദ്ഘാടനം കാനത്തിൽ ജമീല എം.എൽ എ നിർവ്വഹിക്കും. മുൻസിപ്പൽ ചെയർമാൻ വി.കെ.അബ്ദുറഹിമാൻ ജനപ്രതിനിധികൾ, സാങ്കേതിക വിദ്യാഭ്യസ ജോയിൻറ് ഡയരക്ടർ ജെ.എസ് സുരേഷ് കുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
ഇരുപത്തിയഞ്ചിൽ പരം സ്റ്റാളുകളും, സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ നൂതന രീതികളെ കുറിച്ചുള്ള ചർച്ചകളും സംവാദങ്ങളും, സെമിനാറുകളും പരിപാടിയുടെ ഭാഗമായി നടക്കും. എക്സിബിഷൻ്റെ ഭാഗമായി ഉച്ചയ്ക്ക് രണ്ട് മണി മുതൽ നാടൻ പാട്ട് കലാസംഘത്തിൻ്റെ നാടൻപാട്ടും കലാപരിപാടികളും ഉണ്ടാകും. രാവിലെ 10 മണി മുതൽ മുൻസിപ്പൽ പരിധിയിലെയും, സമീപ പഞ്ചായത്തുകളിലെയും, യു.പി വിഭാഗം കുട്ടികൾക്കും, അധ്യാപകർക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും, എക്സിബിഷനും, പരിപാടികളും കാണാൻ അവസരമൊരുക്കിയതായി സംഘാടക സമിതി അറിയിച്ചു. എക്സിബിഷൻ്റെ ഭാഗമായി നടന്ന പത്ര സമ്മേനത്തിൽ വാർഡ് കൗൺസിലർ കെ.സി ബാബുരാജ് സ്കൂൾ സൂപ്രണ്ട് സജീവ് കുമാർ, പി.ടി എ വൈസ് പ്രസിഡൻ്റ് ടി.പി.സുനി, പ്രോഗ്രാം കമ്മറ്റി ചെയർമാൻ വിനു സി കെ ടി, ഫോർമാൻ അനൂപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.