പയ്യോളി: സനാതനം സാംസ്കാരിക സമിതി പയ്യോളിയിൽ വിവേകാനന്ദ ജയന്തി യുവജന ദിനാഘോഷം നടത്തി. നിരയിൽ ഗോപാലൻ സ്വാഗതം ആശംസിച്ചു. കെ പി റാണാപ്രതാപ് അധ്യക്ഷതവഹിച്ചു. പി വേണു ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.
ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡണ്ട് ശശി കമ്മട്ടേരി ‘സ്വാമിജിയുടെ ജീവിതവും സന്ദേശവും’ എന്ന വിഷയത്തെപ്പറ്റി പ്രഭാഷണം നടത്തി. സനാതനം കൺവീനർ കെ എം രാജൻ നന്ദി പറഞ്ഞു. പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികളടക്കമുള്ളവർക്ക് വിവേകാനന്ദനെക്കുറിച്ചുള്ള പുസ്തകം വിതരണം ചെയ്തു.