പയ്യോളിയിൽ പൊതു സ്ഥലത്തുള്ള ബോർഡുകളും കൊടിതോരണങ്ങളും നീക്കി

news image
Oct 21, 2022, 1:28 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളിയിൽ സ്ഥാപിച്ച അനധികൃത പരസ്യ ബോർഡുകളും, കൊടിതോരണങ്ങളും ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള നടപടിയുടെ ഭാഗമായി നീക്കം ചെയ്തു. 73 പരസ്യ ബോർഡുകളും ബാനറുകളുമാണ് നീക്കം ചെയ്തത്.


അനുമതിയില്ലാതെ നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച എല്ലാ പരസ്യ ബോർഡുകളും, ബാനറുകളും, കൊടി തോരണങ്ങളും നീക്കം ചെയ്ത് നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.നിലവിൽ അനുമതിയില്ലാതെസ്ഥാപിച്ച പരസ്യ ബോർഡുകൾ സ്ഥാപിച്ചവർ തന്നെ മാറ്റേണ്ടതാണ്.
നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേത്യത്വത്തിൽ പരസ്യ ബോർഡുകൾ നീക്കം ചെയ്യുന്നത് തുടരുന്നതാണെന്ന് നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe