പയ്യോളിയില്‍ ഖുവ്വത്തുൽ ഇസ്ലാം സഭ നബിദിന സമ്മേളനം നടത്തി

news image
Sep 18, 2024, 10:08 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി ബീച്ച് ഖുവ്വത്തുൽ ഇസ്ലാം സഭയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന നബിദിനാഘോഷത്തിൻ്റെ രണ്ടാം ദിനത്തിൽ നടത്തിയ പൊതുസമ്മേളനം പ്രമുഖ ഇസ്ലാമിക പണ്ഡിതനും ,വാഗ്മിയുമായ അബ്ദുസമദ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു.


മഹല്ല് ഖത്തീബ് അബ്ദുൽ ലത്തീഫ് ദാരിമിയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ പയ്യോളി നഗരസഭാ വികസന സമിതി ചെയർമാൻ അഷറഫ് കോട്ടക്കൽ ,നിഷാദ് ഇ.സി ,റിയാസ് മാഹിരി, കറുവക്കണ്ടി ഷംസു, ഹാരിസ് എസ്.കെ , മുഹമ്മദ് റാഫി. എസ്.കെ എന്നിവർ പ്രസംഗിച്ചു.


ചടങ്ങിൽ വെച്ച് മഹല്ല് ശാക്തീകരണത്തിനായി നിർമ്മിച്ച കെഎച്ച്എഎഫ് എന്ന പേരിലുള്ള സോഫ്റ്റ് വെയറിൻ്റെ ഉദ്ഘാടനവും അബ്ദുസമദ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു .
ചടങ്ങിൽ ജനറൽ സെക്രട്ടറി ടി.പി.അഷറഫ് സ്വാഗതവും എസ്.കെ.അഷറഫ് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe