കൊയിലാണ്ടി ∙ പാർപ്പിട നിർമ്മാണത്തിനും കാർഷിക മേഖലയ്ക്കും ഊന്നൽ നൽകി 9,74,92,246 രൂപ വരവും 9,57,14,577രൂപ ചെലവും പ്രതീക്ഷിക്കുന്ന 2025-26 പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചൈത്ര വിജയൻ ബജറ്റ് അവതരിപ്പിക്കുമ്പോൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് അധ്യക്ഷനായിരുന്നു.
ബജറ്റിൽ ഭവന, ആരോഗ്യ മേഖല, സ്വയംതൊഴിൽ സംരംഭങ്ങൾ, സ്ത്രീ-ശിശു ശാക്തീകരണം, യുവജനക്ഷേമം, കായിക മേഖല, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് പ്രാധാന്യം നൽകി. പാർപ്പിട വികസനത്തിന് 1.049 കോടി, കാർഷിക മേഖലയ്ക്ക് 10 ലക്ഷം, ആരോഗ്യ മേഖലയ്ക്ക് 88.35 ലക്ഷം, ക്ഷീരവികസനത്തിന് 38 ലക്ഷം, ശുചിത്വ പദ്ധതികൾക്ക് 34.33 ലക്ഷം, വനിതാക്ഷേമത്തിനായി 36.22 ലക്ഷം, റോഡ് വികസനത്തിന് 42 ലക്ഷം, തോട് സംരക്ഷണത്തിന് 3 ലക്ഷം, പൊതുകെട്ടിട നിർമാണത്തിനായി 47.84 ലക്ഷം എന്നിവയാണ് വകയിരുത്തിയിരിക്കുന്നത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദുരാജൻ, സതി കിഴക്കയിൽ, സ്ഥിര സമിതി അധ്യക്ഷന്മാരായ ജീവാനന്ദൻ മാസ്റ്റർ, ബിന്ദു സോമൻ, അഭിനീഷ്, അംഗങ്ങളായ എം. പി. മെയ്തീൻ കോയ, എം. പി. രജുലാൽ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.