തിക്കോടി : നേതാജി ഗ്രന്ഥാലയം തിക്കോടി രക്തഗ്രൂപ്പ് ഡയറക്ടറി രൂപീകരണത്തിൻ്റെ ഭാഗമായി ഡോക്ടേഴ്സ് ലാബ് പയ്യോളിയുടെ സഹകരണത്തോടെ രക്തഗ്രൂപ്പ് നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് വാർഡ് മെമ്പർ ജിഷ കാട്ടിൽ ഉദ്ഘാടനം ചെയ്തു. കെ.രവീന്ദ്രൻ മാസ്റ്റർ അധ്യക്ഷവും ബൈജു ചാലിൽ സ്വാഗതവും, കൃഷ്ണൻ എം.കെ നന്ദിയും പറഞ്ഞു. എൻ .പി പ്രഭാകരൻ, പ്രജീഷ് നല്ലോളി , ടി. രാജീവൻ, ഇ.വി ഷാജി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് ജിഷ കാട്ടിൽ ഉദ്ഘാടനം ചെയ്യുന്നു.