നെറ്റ്വർക്ക് തടസം; സംസ്ഥാനത്തെ ട്രഷറി ഇടപാടുകൾ സ്തംഭിച്ചു

news image
May 11, 2026, 8:43 am GMT+0000 payyolionline.in

സംസ്ഥാനത്തെ ട്രഷറി ഇടപാടുകൾ സ്തംഭിച്ചു. രാവിലെ മുതൽ ഇടപാടുകൾ നടക്കുന്നില്ല. നെറ്റ്വർക്ക് തടസമെന്നാണ് വിശദീകരണം.
രണ്ട് ദിവസം മുൻപും സമാനമായ രീതിയിൽ സംസ്ഥാനത്തുടനീളമുള്ള ട്രഷറി ഇടപാടുകളിൽ സാങ്കേതിക തടസം നേരിട്ടിരുന്നു. അന്നും സോഫ്റ്റ്‌വെയർ പ്രശ്‌നമടക്കമുള്ള കാര്യങ്ങളാണ് ചൂണ്ടിക്കാണിച്ചത്. കുറച്ച് സമയത്തിന് ശേഷം അത് പരിഹരിക്കപ്പെടുകയും ചെയ്തു.

എന്നാൽ ഇന്ന് രാവിലെ മുതൽ ട്രഷറിയിൽ യാതൊരു വിധ ഇടപാടുകളും നടക്കുന്നില്ല എന്നതാണ് റിപ്പോർട്ട്. ജീവനക്കാരുടെ അറ്റന്റൻസ് ഉൾപ്പടെ രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. പ്രശ്‌നം എത്രയും വേഗം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe