കോട്ടയം: വ്യാജബിരുദ വിവാദത്തിൽ കേരള സർവകലാശാലയ്ക്ക് വിശദീകരണം നൽകി കായംകുളം എം എസ് എം കോളജ്. സംഭവത്തിൽ വൈസ് ചാൻസിലർ വിശദീകരണം തേടിയിരുന്നു. നിഖിൽ എം കോം പ്രവേശനത്തിനായി നൽകിയ കലിംഗ സവകലാശയോടെ സർട്ടിഫിക്കറ്റ് വ്യാജമെന്ന് കലിംഗ സർവകലാശാല വൈസ് ചാൻസലർ പൊലീസിന് മൊഴി നൽകി.
വ്യാജബിരുദ വിവാദത്തിൽ നിലപാട് കടുപ്പിച്ച് കേരള സർവകലാശാല വൈസ് ചാൻസിലർ രംഗത്ത് വന്നതോടെയാണ് എം എസ് എം കോളജ് വിശദീകരണം നൽകിയത്. നിഖിലിന്റെ ബിരുദ പഠനം, എംകോം പ്രവേശനം എന്നിവയുടെ വിവരങ്ങളാണ് കോളജ് കൈമാറിയത്. വിശദീകരണം നൽകാൻ കോളജിന് വൈസ് ചാൻസിലർ അനുവദിച്ച സമയം അവസാനിച്ചതിന് പിന്നാലെയാണ് ഇ മെയിൽ മുഖാന്തരം വിശദീകരണം നൽകിയത്.