അഴിയൂർ:– ദേശിയ പാതയിൽ കുഞ്ഞിപ്പള്ളി ടൗണിൽ സഞ്ചാര സ്വാത്രന്തം നിഷേധിക്കുന്ന ദേശിയ പാത അതോറ്ററി നിലപാടിന് എതിരെ അഴിയൂർ പഞ്ചായത്തിൽ ഇന്ന് ഹർത്താൽ നടത്താൻ തീരുമാനിച്ചു. കാലത്ത് ആറ് മുതൽ നാല് വരെയാണിത്.
രാഷ്ട്രീയ പാർട്ടികളും വ്യാപാരി സംഘടനകളും, മഹൽ കോ ഓഡിനേഷൻ കമ്മിറ്റിയും, ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു. കുഞ്ഞിപ്പള്ളി ടൗണിൽ അടിപ്പാത സ്ഥാപിക്കണമെന്ന ആവശ്യയുമായി പ്രക്ഷോഭം നടത്താൻ സർവ്വക്ഷി പ്രതിനിധിയോഗം തിരുമാനിച്ചു.
ഇന്ന് കുഞ്ഞിപ്പള്ളി ടൗണിൽ ബഹു ജനറാലി നടക്കും. യോഗത്തിൽ മഹൽ കമ്മിറ്റി പ്രസിഡണ്ട് ടി.ജി നാസർ അധ്യഷത വഹിച്ചു. അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ , സുജിത്ത് പുതിയോട്ടിൽ, പി ബാബുരാജ് , യു എ റഹീം, എ.ടി ശ്രീധരൻ , വിപി പ്രകാശൻ , പ്രദീപ് ചോമ്പാല, മുബാസ് കല്ലേരി, ഷംസീർ ചോമ്പാല, റഫീക്ക് അഴിയൂർ , ഇ എം ഷാജി , കെ പി ചെറിയ കോയ തങ്ങൾ, ഷമീർ . ചാപ്പയിൽ, പി.കെ കോയ, എ വി സനീദ് . വി.കെ അനിൽകുമാർ എന്നിവർ സംസാരിച്ചു.