ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന്

news image
Aug 24, 2023, 6:38 am GMT+0000 payyolionline.in

ന്യൂഡല്‍ഹി> 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും.പുരസ്‌കാര പട്ടികയില്‍ മലയാള ചിത്രങ്ങളും ഇടംപിടിച്ചിട്ടുണ്ട്.

മേപ്പടിയാന്‍, നായാട്ട്, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളാണ് പട്ടികയിലുള്ളത്. മികച്ച നടന്‍മാര്‍ക്കുള്ള പട്ടികയില്‍ ബിജു മേനോനും ജോജു ജോര്‍ജും മാധവനും ഉണ്ട്.

ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത റോക്കട്രി: ദ നമ്പി എഫക്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് ആര്‍ മാധവനും കാശ്മീര്‍ ഫയല്‍സിലെ അഭിനയത്തിന് അനുപം ഖേറും പരിഗണനയിലുണ്ട്.

രേവതിയാണ് മികച്ച നടിക്കുള്ള മല്‍സര പട്ടികയിലുള്ളത്.ഓസ്‌കര്‍ തിളക്കവുമായി ആര്‍ആര്‍ആറും മത്സരരംഗത്ത് മാറ്റുരക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe