ദേശീയപാതയില്‍ സീബ്രലൈന്‍ പുനസ്ഥാപിക്കുക; കൊയിലാണ്ടി താലൂക്ക് വികസന സമിതിയുടെ  യോഗം 

news image
Jan 4, 2025, 5:33 pm GMT+0000 payyolionline.in

കൊയിലാണ്ടി: താലൂക്ക് വികസന സമിതിയുടെ  യോഗം  താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. തഹസില്‍ദാര്‍  ജയശ്രീ എസ് വാര്യര്‍ സ്വാഗതം പറഞ്ഞു. ‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു അധ്യക്ഷത വഹിച്ചു‍. കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍ വിഭജിച്ച് പുതുതായി ഒരു പോലീസ് സ്റ്റേഷന്‍ രൂപീകരിക്കാൻ നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ ആവിശ്യമുയര്‍ന്നു.

65 ഓളം സേനാഗങ്ങള്‍ ജോലിചെയ്യുന്ന സ്റ്റേഷനില്‍ കണ്‍ട്രോള്‍ റൂം ഉള്‍പ്പെടെ ഇല്ലാത്തത് വളരെ പ്രയാസമുണ്ടാക്കുന്നതായും, ഇത് സംബന്ധിച്ച് പ്രമേയം അവതരിപ്പിച്ച്  വി.പി ഇബ്രാഹിം കുട്ടി പറഞ്ഞു. കോരപ്പുഴ മുതല്‍ മൂരാട് വരെ ദേശീയപാതയില്‍ സീബ്രലൈന്‍ ഇടുന്നതിന് നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ ആവിശ്യമുയര്‍ന്നു. നിലവിലുള്ള സീബ്രലൈന്‍ പൂര്‍ണ്ണമായും മാഞ്ഞ് പോയതിനാല്‍ വന്‍ അപകടത്തിന് കാരണമാകുമെന്നും, ദേശീയ പാതയുടെ ഇരുവശങ്ങളില്‍ നിരവധി സ്കൂളുകള്‍ ഉള്‍പ്പെടെ ഉളളതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് റോഡ് മുറിച്ച് കടക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതായി യോഗം വിലയിരുത്തി. യോഗത്തില്‍ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  സതി കിഴക്കയില്‍, ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്   ഉണ്ണി വേങ്ങേരി, നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്   ടി.പി ദാമേദരന്‍, സമിതി അംഗങ്ങളായ ‍  രാജേഷ് കീഴരിയൂര്‍,   രാജന്‍ വര്‍ക്കി മറ്റ് ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe