തിക്കോടി: ഏരത്ത് മീത്തൽ ദാറുൽ ഖുർആൻ മദ്രസയിൽ വിദ്യാർഥികളും രക്ഷിതാക്കളും അണിനിരന്ന സ്വാതന്ത്ര്യദിനാഘോഷവും ‘ഓപ്പറേഷൻ തൂഫാൻ’ ഐക്യദാർഢ്യ സംഗമവും സംഘടിപ്പിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസൽ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശ പ്രഭാഷണത്തോടെ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മദ്രസ പ്രസിഡന്റ് എൻ.പി. മമ്മദ് ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ സദർ മുഅല്ലിം ഇല്യാസ് ദാരിമി സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ സ്വാഗതം ആശംസിച്ചു. ഹുദൈഫ് ദാരിമി, ഷമീർ മൗലവി, റഫീഖ് ദാരിമി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. നടമ്മൽ മമ്മദ്, ഇ.എം. മജീദ്, ത്വാഹ ഇ.എം, അബ്ദുല്ലക്കുട്ടി തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
