തൃശൂരിൽ ഭാര്യയെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊന്ന് ഭര്‍ത്താവ്

news image
Aug 11, 2023, 12:28 pm GMT+0000 payyolionline.in

തൃശൂർ : ഉറങ്ങിക്കിടന്ന ഭാര്യയെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയെന്ന വിവരത്തിന്റെ ഞെട്ടലിലാണ് തൃശൂര്‍ ചേറൂര്‍ സ്വദേശികൾ. ചേറൂര്‍ കല്ലടിമൂലയില സ്വദേശി ഉണ്ണികൃഷ്ണനാണ് ഭാര്യ സുലിയെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊന്നുവെന്ന വിവരം അർധരാത്രിയോടെ പൊലീസ് സ്റ്റേഷനിലെത്തി അറിയിച്ചത്. സംശയരോഗമാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് അറിയിക്കുന്നത്.

ഇന്ന് പുലര്‍ച്ചെയായിരുന്നു ഒരു നാടിനെയാകെ നടുക്കിയ സംഭവമുണ്ടായത്. ഒരുമണിയോടെ വിയ്യൂര്‍ സ്റ്റേഷനിലെത്തിയ ഉണ്ണികൃഷ്ണനെന്ന അമ്പതുകാരന്‍ ഭാര്യയെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ചു കൊന്നുവിവരം അറിയിക്കുകയായിരുന്നു. പ്രതിയുമായി വീട്ടിലെത്തിയ പൊലീസിന് മൊഴി സത്യമെന്ന് ബോധ്യപ്പെട്ടു. കിടപ്പുമുറിയില്‍ ചോരയില്‍ കുളിച്ചു കിടക്കുകയായിരുന്നു ഉണ്ണികൃഷ്ണന്‍റെ ഭാര്യ സുലി. പൊലീസെത്തിയശേഷമാണ് വീട്ടിലുണ്ടായിരുന്ന മകന്‍ വിവരം അറിഞ്ഞത്. ചെറിയ അനക്കം കണ്ടതോടെ സുലിയെ തൃശൂര്‍ മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe