തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍ ശോചനീയാവസ്ഥയിലായിരുന്ന തെരു-മീത്തലെപള്ളി റോഡ് നവീകരണം നടത്തി നാടിനു സമര്‍പ്പിച്ചു. ഗ്രാമപഞ്ചായത്ത് മെയിന്‍റനന്‍സ് ഫണ്ടിലുള്‍പ്പെടുത്തി പത്ത് ലക്ഷം രൂപ വകയിരുത്തിയ റോഡ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസെെറ്റിയാണ് കരാറെടുത്തത്.
ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് രാമചന്ദ്രന്‍ കുയ്യണ്ടി ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ വാര്‍ഡ് മെംബര്‍ ജയകൃഷ്ണന്‍ ചെറുകുറ്റി അധ്യക്ഷം വഹിച്ചു. വാര്‍ഡ് വികസനസമിതി കണ്‍വീനര്‍ സോണിരാജ് മനയില്‍ സ്വാഗതം പറഞ്ഞു.
ബ്ളോക്ക് പഞ്ചായത്ത് മെംബര്‍ പി.വി റംല, മഠത്തില്‍ രാജീവന്‍ , ഗോവിന്ദന്‍ പി.ടി.കെ, ബാലചന്ദ്രന്‍ മാസ്റ്റര്‍, ഇ.സി പ്രകാശന്‍ , സവിത പൂവോളി, രാഘവന്‍ പൂവോളി, അനില്‍, സുനില്‍, നസീമ , ശോഭന, ബിന്ദു ടീച്ചര്‍, ശശിമാസ്റ്റര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.