തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നൈപുണി വികസന കേന്ദ്ര ഉദ്ഘാടനം

news image
Jun 8, 2025, 1:33 pm GMT+0000 payyolionline.in

പയ്യോളി: തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പയ്യോളിയിൽ സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി എസ് എസ് കെ യുടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസവകുപ്പ് ആരംഭിച്ച നൈപുണി വികസന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിച്ചു.

ഔപചാരികവിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ മേഖലയിൽ പ്രാവീണ്യം നൽകുന്നതിനുള്ള പദ്ധതിയിൽ രണ്ട് കോഴ്സുകളാണ് സ്കൂളിൽ ആരംഭിച്ചത്. ചടങ്ങിൽ തിക്കോടി ഗ്രാമപഞ്ചായത്ത് അധ്യക്ഷ ജമീല സമദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സചിത്രൻ പേരാമ്പ്ര റിപ്പോർട്ട് അവതരണവും മേലടി ബി.പി.സി എം.കെ. രാഹുൽ പദ്ധതി വിശദീകരണവും നടത്തി. വാർഡ് മെബർ ബിനു കാരോളി, രമേശൻ കോക്കാലേരി, ഡോ. എം.ടി. ഗീത, കെ.ടി.മിനി, എ.ടി. രഞ്ജിത്ത്, ശ്രീശരാജ്, ഷാഹിന , കെ. വിഷ്ണു, ടി.ശ്രീഷ്ണ എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡൻ്റ് സി. പ്രമോദ് സ്വാഗതവും സെൻ്റർ കോ- ഓർഡിനേറ്റർ എസ്.വി ആതിര നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe