തിക്കോടി: സി.പി. എം മുൻ ജനറൽ സെക്രട്ടറി സിതാറാം യച്ചൂരിയുടെ ഒന്നാം ചരമ വാർഷിക ദിനാചരണം തിക്കോടി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ കോഴിപ്പുറത്ത് നടന്നു.
സി.പി. ഐ.എം ജില്ലാ കമ്മിറ്റി അംഗം പി.കെ ദിവാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
എൻ.കെ റയീസ് അധ്യക്ഷനായി.
ഡി. ദിപ , സി.ടി അജയഘോഷ് , ബിജു കളത്തിൽ , വിശ്വൻ , കെ.കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി എം. രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ
ചെന്താര കോഴിപ്പുറത്തിൻ്റെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ചെന്താര ഭാരവാഹികളായ വി.പി രാമചന്ദ്രൻ , വിപിൻ കേളോത്ത് , ജിത്തു മനയിൽ എന്നിവർ പങ്കെടുത്തു.