തിക്കോടി: തിക്കോടിയിൽ റോഡ് നിർമാണത്തിന്റെ ഭാഗമായി പൊടി ശല്യം രൂക്ഷമാണെന്നും അത് പരിഹരിക്കണമെന്നും, അപകടാവസ്ഥയിലായ താൽക്കാലിക നടപ്പാത പുനർനിർമിക്കുക, സർവീസ് റോഡിന്റെ പണി പെട്ടെന്നു തന്നെ പൂർത്തീകരിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ഡി വൈ എഫ് ഐ നേതൃത്വത്തിൽ വഗാഡിന്റ വാഹനങ്ങൾ റോഡിൽ തടഞ്ഞു.
തുടർന്നു വഗാഡ് അധികൃതരുമായി നടന്ന ചർച്ചയുടെ ഭാഗമായി നടപ്പാത വ്യാഴാഴ്ച രാവിലെ തന്നെ പുനർ നിർമ്മിക്കുമെന്നും പൊടി ശല്യം പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മഴയില്ലാത്ത പക്ഷം തിക്കോടി ഭാഗത്തെ റോഡ് നിർമാണം ഉടൻ തന്നെ പൂർത്തീകരിക്കുമെന്നും ഉറപ്പ് ലഭിച്ചു. വാക്ക് പാലിക്കാത്ത പക്ഷം ശക്തമായ സമരവുമായി ഡി വൈ എഫ് ഐ തിക്കോടി മേഖല കമ്മിറ്റി മുന്നോട്ടു പോകുമെന്നും അറിയിച്ചു.
സമരത്തിന് സെക്രട്ടറി റയീസ് പ്രസിഡണ്ട് അഖിലേഷ്, അനുനാഥ്, അതുൽ, നബീൽ, കബനി, സ്വാതി തുടങ്ങിയവർ നേതൃത്വം നൽകി.