തിക്കോടി: നേതാജി ഗ്രന്ഥാലയം തിക്കോടിയും ചന്ദ്രകാന്ത് നേത്രാലയ കോഴിക്കോടും സംയുക്താഭിമുഖ്യത്തിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. തൃക്കോട്ടൂർ വെസ്റ്റ് ഗവൺമെന്റ് എൽ പി സ്കൂളിൽ വച്ച് നടത്തിയ നേത്ര പരിശോധന ക്യാമ്പ് തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനം ചെയ്തു.
നേത്രരോഗ ചികിത്സാരംഗത്ത് 37 വർഷം പൂർത്തീകരിച്ച ഡോക്ടർ ചന്ദ്രകാന്തിനെ ഉദ്ഘാടന സമ്മേളനത്തിൽ ആദരിച്ചു. എംകെ പ്രേമന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വാർഡ് മെമ്പർ ജിഷ കാട്ടിൽ. കോസ്റ്റൽ പോലീസ് വടകര എസ് ഐ അബ്ദുൽസലാം എന്നിവർ ആശംസകൾ അർപ്പിച്ചു. കെ രവീന്ദ്രൻ സ്വാഗതവും ബൈജു ചാലിൽ നന്ദിയും പറഞ്ഞു.