തിക്കോടി: പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ നേതാവുമായിയുന്ന വി. പി കുഞ്ഞമ്മദ് ഹാജിയുടെ മൂന്നാം ചരമവാർഷിക ദിനത്തിൽ ആർ ജെ ഡി തിക്കോടി പഞ്ചായത്ത് കമ്മിറ്റി അനുസ്മരണം സംഘടിപ്പിച്ചു. കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ആർ ജെ ഡി തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് എം. കെ പ്രേമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജിഷ കാട്ടിൽ, നിബിൻ കാന്ത്, പി. ടി രമേശൻ , പ്രജീഷ് നല്ലോളി, ടി രാജീവൻ എന്നിവർ സംസാരിച്ചു.
