തലശ്ശേരിയില്‍ ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന: യുവതി അറസ്റ്റിൽ

news image
Sep 24, 2024, 5:00 am GMT+0000 payyolionline.in

ത​ല​ശ്ശേ​രി: വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 10.05 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വ​തി അ​റ​സ്റ്റി​ൽ. ചാ​ലി​ൽ സ്വ​ദേ​ശി​നി പി.​കെ. റു​ബൈ​ദ​യാ​ണ് (37) അ​റ​സ്റ്റി​ലാ​യ​ത്.ത​ല​ശ്ശേ​രി കു​യ്യാ​ലി​യി​ലെ അ​ൻ​ഷ ക്വാ​ർ​ട്ടേ​ഴ്സി​ൽ​നി​ന്നാ​ണ് ത​ല​ശ്ശേ​രി എ​സ്.​ഐ ടി.​കെ. അ​ഖി​ലും പാ​ർ​ട്ടി​യും യു​വ​തി​യെ പി​ടി​കൂ​ടി​യ​ത്.ക്വാ​ർ​ട്ടേ​ഴ്സ് കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ഫോ​ണി​ൽ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 10.05 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വ​തി പി​ടി​യി​ലാ​യ​ത്. ക്വാ​ർ​ട്ടേ​ഴ്സി​ലെ അ​ടു​ക്ക​ള​യി​ൽ ഫ്രി​ഡ്ജി​ന​ടി​യി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

ക്വാ​ർ​ട്ടേ​ഴ്സി​ൽ ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ എം.​ഡി.​എം.​എ കൂ​ടാ​തെ ആ​റ് മൊ​ബൈ​ൽ ഫോ​ണു​ക​ൾ, മ​യ​ക്കു​മ​രു​ന്ന് ചി​ല്ല​റ വി​ൽ​പ​ന​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ, 4800 രൂ​പ എ​ന്നി​വ​യും ക​ണ്ടെ​ത്തി. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​മ്പ​തി​നു​ശേ​ഷ​മാ​ണ് യു​വ​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. എ​സ്.​ഐ അ​ഖി​ലി​നൊ​പ്പം പൊ​ലീ​സു​കാ​രാ​യ ശ്രീ​ജേ​ഷ്, നി​സാ​ർ, ജി​ബി​ന റോ​യ്, ജീ​ഷ്മ എ​ന്നി​വ​രും ചേ​ർ​ന്നാ​ണ് ക്വാ​ർ​ട്ടേ​ഴ്സി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. യു​വ​തി​യെ പി​ന്നീ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe