ഡോ: വി.കെ.ജമാൽ അന്തരിച്ചു.

news image
Aug 17, 2026, 4:08 am GMT+0000 payyolionline.in

പയ്യോളി: വടകര ആശാ ഹോസ്പിറ്റൽ ഡയറക്ടർ പയ്യോളി സ്വദേശി വി.കെ.ജമാൽ (79) കണ്ണൂർ കിംസ് ഹോസ്പിറ്റലിൽ നിര്യാതനായി . എം ഇ എസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി ,പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജിലെ ഇ എൻ ടി. കൺസെൽടെൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മഞ്ചേരി ഗവ: ഹോസ്പിറ്റലിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം വില്ല്യാപ്പള്ളിയിൽ സ്ഥിരതാമസമാക്കിയ ഡോ: ജമാൽ വില്ലാപ്പള്ളി എം.ഇ.എസ്.കോളേജ് സ്ഥാപകൻ കൂടിയാണ്. വില്യാപ്പള്ളി മുസ്ലിം ജമാത്ത് ,ഐ.എം.എ വടകര എന്നിവയുടെ മുൻ ഭാരവാഹി കൂടിയായിരുന്നു.
ഭാര്യ:കാട്ടൊടി സുഹറ. മക്കൾ :ജറീഷ് (ഇൻ്റീരിയർ ഡിസൈനർ ), ജസീന ,ജംഷീന മരുമക്കൾ: റഫിയ ,ഡോ :അമീൻ ഷാഹിദ് ( ചാലിയം ) ,ഡോ : റംഷാദ് (ഖത്തർ). സഹോദരങ്ങൾ : വി.കെ.മജീദ് ,കുഞ്ഞിപ്പാത്തു,പരേതരായ വി.കെ.അബു മാസ്റ്റർ ,വി.കെ.കുഞ്ഞമ്മദ് ,സെക്കിയ, നെഫീസ .
മയ്യത്ത് ഉച്ചക്ക് 1 മണിക്ക് വില്യാപ്പള്ളിയിലെ വസതിയിൽ പൊതുദർശനത്തിനു വെച്ച ശേഷം വൈകുന്നേരം 5 മണിക്ക് പയ്യോളിയിലെ തറവാട് വീട്ടിൽ (വി.എ.വി.എം.വില്ല) എത്തിച്ച ശേഷം 6 മണിക്ക് അയനിക്കാട് ഹൈദ്രൂസ് ജുമഅ മസ്ജിദിൽ ഖബറടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe