ട്രെയിനിലെ ടോയ്‌ലറ്റിന്റെ ചില്ല് ഇളക്കിമാറ്റിയ ശേഷം വിദ്യാർഥികൾക്ക് നേരെ അശ്ലീല പ്രദർശനം; ശ്രീകാര്യം സ്വദേശി പിടിയിൽ

news image
Jul 11, 2023, 3:25 pm GMT+0000 payyolionline.in

തിരുവനന്തപുരം :തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർഥികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയയാൾ പിടിയിൽ. ശ്രീകാര്യം കരിയം സ്വദേശി സുരേഷ് കുമാറാണ് പിടിയിലായത്. റെയിൽവേ പൊലീസാണ് സുരേഷിനെ കസ്റ്റഡിയിലെടുത്തത്.

ട്രെയിനിലെ ടോയ്‌ലറ്റിൽ നിന്ന് ചില്ല് ഇളക്കിമാറ്റിയാണ് ഇയാൾ വിദ്യാർഥികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയത്. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള സ്കൂളിലെ കുട്ടികൾക്ക് നേരെയായിരുന്നു അശ്ലീല പ്രദർശനം.
നേരത്തെയും ഇയാൾ ഇത്തരത്തിൽ അശ്ലീല പ്രദർശനം നടത്തിയിരുന്നതായി വിദ്യാർഥികൾ പരാതി നൽകിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe