തിക്കോടി: സ്തുത്യർഹമായ സേവന പാതയിൽ മേലടി സി എച്ച് സി യിൽ നിന്ന് സ്ഥലം മാറ്റം ലഭിച്ച ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. പ്രകാശനെ തിക്കോടി ഗ്രാമപഞ്ചായത്ത് പള്ളിക്കര നാലാം വാർഡ് സാനിറ്റേഷൻ കമ്മറ്റി ആദരിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ദിബിഷ ബാബു അധ്യക്ഷത വഹിച്ചു. ആശാവർക്കർ കെ .അനിത സ്വാഗതം പറഞ്ഞു. ശശിഭൂഷൺ, പ്രദീപ് കണ്ടിയാരിക്കൽ, ജനാർദ്ദനൻ, മനോജ് തില്ലേരി എന്നിവർ ആശംസകൾ നേർന്നു. രാഗി സജിവൻ നന്ദി പറഞ്ഞു.



 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            