ചേമഞ്ചേരി പോസ്റ്റ് ഓഫീസിലെ മോഷണം; പ്രതി പിടിയിൽ

news image
Nov 9, 2024, 3:59 am GMT+0000 payyolionline.in

കൊയിലാണ്ടി: ചേമഞ്ചേരി പോസ്റ്റ് ഓഫീസ് കളവു കേസിലെ പ്രതിയെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു.  തൊട്ടിൽപ്പാലം കുണ്ടുതോട് കാവിലുംപാറ സ്വദേശി സനീഷ് ജോർജ് (38 )നെയാണ് അറസ്റ്റ് ചെയ്തത്. ജൂലായ് 26 ന്   രാത്രി പോസ്റ്റ് ഓഫീസ് പൊളിച്ച് അകത്ത് കടന്ന് കളവു നടത്തുകയായിരുന്നു. എസ് ഐ ജിതേഷ് കെ എസ് , അബ്ദുറഹിമാൻ, എ എസ് ഐ സുരേഷ് എ മനോജ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.  പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe