പയ്യോളി: കോളേജ് വാട്സപ്പ് ഗ്രൂപ്പില്‍ സെല്‍ഫി ഫോട്ടോ പോസ്റ്റ് ചെയ്തതിന് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ അക്രമിച്ച സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളേജിലെ അവസാന വര്‍ഷ ബിബിഎ വിദ്യാര്‍ഥികളായ വില്യാപ്പള്ളി പുത്തൂര്‍ മുഹമ്മദ് അന്സിഫ്(20), വടകര മേപ്പയില്‍ പുതിയെടുത്ത് കുനി മുഹമ്മദ് റുമൈസ് (21), പയ്യോളി അങ്ങാടി തുരുത്തിയില്‍ വീട്ടില്‍ ജസിന് സൂപ്പി (21) എന്നിവരാണ് പിടിയിലായത്.
ഈ മാസം പത്തിനായിരുന്നു ചോറോട് പണ്ടാരക്കാട്ടില്‍ ജാബിറിനെ മൂന്ന് പേര് ചേര്‍ന്ന് അക്രമിച്ചത്. ലോഹ വസ്തുകൊണ്ട് തലക്കും മുഖത്തുമാണ് അക്രമിച്ചത്. അതേ സമയം സംഭവത്തില്‍ റാഗിങ് ഉള്‍പ്പെട്ടിടുണ്ടോ എന്ന കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് കൊടുക്കാൻ കോളേജ് അധികൃതരോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പയ്യോളി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്ത് കൊയിലാണ്ടി സബ് ജയിലിലേക്ക് മാറ്റി.