തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷകദിനം ആചരിച്ചു. കർഷക ദിനം തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ കൃഷി ഓഫീസർ അഞ്ജന രാജേന്ദ്രൻ സ്വാഗതം ആശംസിച്ചു.
കർഷക ദിനത്തിന്റെ ഭാഗമായി ഹൈസ്കൂൾ, യുപി വിഭാഗം കുട്ടികൾക്കുള്ള കാർഷിക പ്രശ്നോത്തരി, ഞാട്ടിപ്പാട്ട് മത്സരം, ഓലമടയൽ മത്സരം, തേങ്ങ പൊതിക്കൽ മത്സരം, നെല്ലു കുത്തൽ മത്സരം, വനിതകളുടെ കമ്പവലി മത്സവും 350 ഓളം കർഷകർ അണിനിരന്ന കർഷക വിളംബര ജാഥയും കർഷകദിനത്തിന്റെ ഭാഗമായി നടന്നു.
ജില്ലാ പഞ്ചായത്ത് മെമ്പർ വി പി ദുൽകിഫിൽ , സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ പ്രനില സത്യൻ , ആർ വിശ്വൻ ,കെ ടി ഷക്കില ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എൻ എം അബ്ദുള്ളക്കുട്ടി, സന്തോഷ് തിക്കോടി, അബ്ദുൽ മജീദ് വി കെ , ദിബിഷ , കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോണ കരിപ്പാളി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായി ജനാർദ്ദനൻ പി , ജയേന്ദ്രൻ തെക്കേക്കുറ്റി , ശശി എടവനകണ്ടി ,ഒ.കെ ഫൈസല്‍ , എം കെ പ്രേമൻ , രവീന്ദ്രൻ എടവനകണ്ടി , ടി എൻ വിശ്വനാഥൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകരായി ജാനു നടുവയൽ കുനി, കുഞ്ഞിക്കണ്ണൻ പുനത്തിൽ കുനി, മല്ലിക സൂത്ര പൊന്നാരി, രാധാകൃഷ്ണൻ കുറുപ്പിന്റെവിടെ, മൊയ്തീൻ നടുക്കണ്ടി, ഷഹരിയാർ പരവന്റെവിടെ, ദാമോദരൻ കളത്തിൽ, വിനയ് ചേലക്കൽ, രജിഷ ഒറവുംകുനി, യദുകൃഷ്ണൻ സി പി തയ്യുള്ളതിൽ.
എന്നിവരെ തീരഞ്ഞെടുത്തു. കൃഷി അസിസ്റ്റൻറ് കെ. കെ സരിത നന്ദി രേഖപ്പെടുത്തി.