ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്​: ജീവനക്കാരുടെ വിവരങ്ങള്‍ നൽകാനാവില്ലെന്ന്​ ധനവകുപ്പ്

news image
Feb 24, 2025, 3:45 am GMT+0000 payyolionline.in

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​മ പെ​ന്‍ഷ​ന്‍ ത​ട്ടി​പ്പ്​ ന​ട​ത്തി​യ സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ കൈ​മാ​റാ​ന്‍ ക​ഴി​യി​ല്ലെ​ന്ന്​ ധ​ന​വ​കു​പ്പ്. വ​കു​പ്പു​ത​ല ന​ട​പ​ടി പൂ​ര്‍ത്തി​യാ​യി​ട്ടി​ല്ലെ​ന്നും സ​സ്‌​പെ​ന്‍ഷ​ന്‍ അ​ട​ക്കം അ​ച്ച​ട​ക്ക​ന​ട​പ​ടി തു​ട​ര്‍ന്നു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പേ​രും ത​സ്തി​ക​യും വ​കു​പ്പും അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ടാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​ണ്​ വി​വ​രാ​വ​കാ​ശ മ​റു​പ​ടി​യി​ല്‍ ധ​ന​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി​യ​ത്. സം​സ്ഥാ​ന​ത്തെ 1458 സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ ക്ഷേ​മ പെ​ന്‍ഷ​ന്‍ കൈ​പ്പ​റ്റു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​വ​ര്‍ക്കെ​തി​രെ വ​കു​പ്പു​ത​ല അ​ച്ച​ട​ക്ക​ന​ട​പ​ടി നി​ര്‍ദേ​ശി​ച്ച് ധ​ന​വ​കു​പ്പ് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ക്ക്​ ക​ത്ത്​ ന​ല്‍കി. എ​ന്നാ​ല്‍, ഏ​താ​നും വ​കു​പ്പു​ക​ള്‍ മാ​ത്ര​മേ അ​ച്ച​ട​ക്ക​ന​ട​പ​ടി സ്വീ​ക​രി​ച്ചു​ള്ളൂ.

ഭ​ര​ണ​ക​ക്ഷി​യു​മാ​യി ബ​ന്ധ​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.​ എ​ന്നാ​ല്‍, ഇ​ത്​ പൂ​ര്‍ത്തി​യാ​ക്കു​ന്ന മു​റ​ക്കേ മ​റു​പ​ടി ന​ൽ​കാ​ൻ ക​ഴി​യൂ എ​ന്നാ​ണ്​ കെ.​പി.​സി.​സി സെ​ക്ര​ട്ട​റി സി.​ആ​ര്‍. പ്രാ​ണ​കു​മാ​റി​നു​ള്ള മ​റു​പ​ടി​യി​ല്‍ പ​റ​യു​ന്ന​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe