കോഴിക്കോട്: കോഴിക്കോട് നല്ലളത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു. മണ്ണത്ത് വീട്ടിൽ സന്തോഷിന്റെ ബൈക്കും സ്കൂട്ടറുമാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ നല്ലളം പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് തീപിടിച്ചത്. പുലർച്ചെ മൂന്ന് മണിയോടെ ശബ്ദം കേട്ടുണർന്ന സന്തോഷിന്റെ അമ്മയാണ് വീട്ടുകാരെ വിവരമറിയിച്ചത്. രാത്രി നിർത്തിയിട്ട വാഹനങ്ങൾ സ്വാഭാവികമായി കത്താൻ സാധ്യതയില്ല. ഇതിനുപിന്നിൽ മറ്റാരുടെയെങ്കിലും ഇടപെടലോ അട്ടിമറിയോ ആകാമെന്നാണ് സംശയിക്കുന്നതെന്നും സന്തോഷ് മീഡിയവണിനോട് പ്രതികരിച്ചു.
കോഴിക്കോട് വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹങ്ങൾ കത്തി നശിച്ച നിലയിൽ
Nov 5, 2026, 5:48 am GMT+0000
payyolionline.in
ഡിവൈ.എസ്.പി. സ്പെഷ്യൽ റിക്രൂട്ട്മെന്റ്: ഒന്നാം റാങ്കുകാരൻ വധശ്രമക്കേസിലെ പ്രത ..
ചേരാനല്ലൂർ വാഹനാപകടക്കേസ്: പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസ് നൽകിയ ..
