പത്തനംതിട്ട > പത്തനംതിട്ട, കോന്നി മുറിഞ്ഞകല്ലിൽ അപകടത്തിൽ മരിച്ച നാലു പേരുടെയും സംസ്കാരം വ്യാഴാഴ്ച നടക്കും. വ്യാഴാഴ്ച രാവിലെ എട്ട് മണി മുതൽ പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
ഇന്നലെ പുലർച്ചെയാണ് അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോന്നി മല്ലശ്ശേരി സ്വദേശികളായ നിഖിൽ, അനു, ഈപ്പൻ മത്തായി, ബിജു പി ജോർജ്ജ് എന്നിവർ മരിച്ചത്. നവദമ്പതികളായ അനുവും നിഖിലും മലേഷ്യയിൽ മധുവിധു യാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അനുവിന്റെ അച്ഛനായ ബിജുവും നിഖിലിന്റെ പിതാവായ മത്തായി ഈപ്പനും ഇവരെ എയർപോർട്ടിൽ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരാനായി പോയതായിരുന്നു. വീടെത്താൻ ഏഴ് കിലോമീറ്റർ മാത്രം ശേഷിക്കെയാണ് അപകടം ഉണ്ടായത്.