പയ്യോളി: പയ്യോളി നഗരസഭ കോട്ടക്കടപ്പുറത്ത് സ്ഥാപിച്ച മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി (MRF) കേന്ദ്രം മലിനീകരണ കേന്ദ്രമാക്കി മാറ്റി പ്രദേശത്തെ ഞെളിയൻപറമ്പാക്കരുതെന്നും, പരിസരവാസികൾക്ക് മുൻപ് നൽകിയ വാഗ്ദാനങ്ങൾ നഗരസഭ അധികൃതർ പാലിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം. ആർ.ജെ.ഡി (RJD) കൊളാവിപ്പാലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.ആർ.എഫ് കേന്ദ്രത്തിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു.
പ്രതിഷേധ ധർണ്ണ ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ രാമചന്ദ്രൻ കുയ്യാണ്ടി, പി.ടി. രാഘവൻ, കൊളാവിപ്പാലം രാജൻ, മജിഷ സുജു, ചെറിയാവി സുരേഷ് ബാബു, എം.ടി.കെ. ഭാസ്കരൻ, പി.പി. ദിനേശ് ബാബു, അഭിജിത്ത് എം.ടി, സിന്ധു ശ്രീശൻ, കെ.പി. ഗിരീഷ് കുമാർ, മോഹൻദാസ്, എം.ടി. നാണു മാസ്റ്റർ, വി.കെ. ഷിജി, പി.പി. ഷീബ തുടങ്ങിയവർ സംസാരിച്ചു.

