കൊയിലാണ്ടി : ഇന്ന് വൈകുന്നേരം 6 മണിയോടുകൂടിയാണ് കൊയിലാണ്ടി മുത്താമ്പി റോഡിലെ അണ്ടർപ്പാസിനു മുകളിലെ വിടവിൽ യുവാവും സ്കൂട്ടറും കുടുങ്ങി തൂങ്ങികിടന്നത്. ബൈക്ക് യാത്രക്കാരൻ തിക്കോടി വരക്കത്ത് മൻസിൽ അഷറഫാണ് (20) അപകടത്തിൽ പെട്ടത്.
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും ഫയർഫോഴ്സ് എത്തുകയും അണ്ടർപാസിൽ നിർത്തിയിട്ട ബസ്സിന് മുകളിൽ കയറിനിന്ന് ക്രോബാർ ഉപയോഗിച്ച് സ്കൂട്ടർ നീക്കം ചെയ്ത് ബ്രിഡ്ജിന്റെ ഗ്യാപ്പിൽ നിന്നും ഇദ്ദേഹത്തെ പുറത്തെടുക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ കാലിനും കൈക്കും പരിക്കുണ്ട്.
ഗ്രേഡ് എ എസ് ടി ഒ മജീദ് എംന്റെ നേതൃത്വത്തിൽ,ഫയർ ആൻഡ് റസ്ക്യു ഓഫീസർമാരായ ഹേമന്ത്, ബിനീഷ് കെ, അനൂപ് എൻപി, അമൽദാസ്,രജിലേഷ് പി എം,സുജിത്ത് എസ്പി, ഹോഗാർഡുമാരായ മാരായ രാജേഷ് കെ പി,പ്രദീപ് കെ,പ്രതീഷ്,ബാലൻ ഇ എം എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.