കൊയിലാണ്ടി ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു; തുറയൂർ സെക്ടർ ജേതാക്കൾ, പയ്യോളിക്ക് രണ്ടാം സ്ഥാനം

news image
Jun 22, 2026, 2:46 pm GMT+0000 payyolionline.in

കാപ്പാട്: ‘അതിരെതിരുകളുടെ സർഗ്ഗഭൂപടം’ എന്ന പ്രമേയത്തിൽ രണ്ടു ദിവസങ്ങളിലായി കാപ്പാട് ഇലാഹിയ ക്യാമ്പസിൽ നടന്ന എസ്.എസ്.എഫ്. കൊയിലാണ്ടി ഡിവിഷൻ സാഹിത്യോത്സവിന് സമാപനം. ഡിവിഷനിലെ വിവിധ സെക്ടറുകളിൽ നിന്നുള്ള നൂറുകണക്കിന് പ്രതിഭകൾ മാറ്റുരച്ച കലാ-സാംസ്കാരിക പോരാട്ടത്തിൽ തുറയൂർ സെക്ടർ ചാമ്പ്യന്മാരായി. പയ്യോളി സെക്ടർ രണ്ടാം സ്ഥാനവും ചേമഞ്ചേരി സെക്ടർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിദ്യാർത്ഥികളുടെ സർഗ്ഗാത്മകവും സൃഷ്ടിപരവുമായ കഴിവുകൾ പ്രകടിപ്പിക്കാൻ വേദിയൊരുക്കിയ മത്സരങ്ങൾക്കൊടുവിൽ നടന്ന സമാപന സമ്മേളനം എസ്.വൈ.എസ്. കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് മുനീർ സഖാഫി ഓർക്കാട്ടേരി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ്. കൊയിലാണ്ടി ഡിവിഷൻ പ്രസിഡന്റ് സഅദ് സഖാഫി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നവാസ് തൗഫീഖ് സ്വാഗതം പറഞ്ഞു.

എസ്.എസ്.എഫ്. കോഴിക്കോട് നോർത്ത് ജില്ലാ സെക്രട്ടറി മുജീബ് സുറൈജി വിജയികൾക്ക് അനുമോദന പ്രഭാഷണം നടത്തി. അടുത്ത വർഷത്തെ ഡിവിഷൻ സാഹിത്യോത്സവിന് വേദിയാകുന്ന പയ്യോളി സെക്ടറിനുള്ള ഔദ്യോഗിക പതാക കൈമാറ്റവും സമാപന സമ്മേളനത്തിൽ വെച്ച് നിർവ്വഹിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe