കൊയിലാണ്ടി : കൊയിലാണ്ടി ചേമഞ്ചേരിയിൽ എതിർ സർവീസ് റോഡിന് എതിർ ദിശയിൽ വന്ന സ്വകാര്യ ബസ് പിക്കപ്പ് വാനിലിടിച്ച് അപകടം. വാനിലുള്ളവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസ്സ് വടകര ഭാഗത്തെക്ക് വരുന്ന പിക്കപ്പ് വാനില്‍ ഏതിര്‍ദിശയിലുടെ വന്നിടിക്കുകയായിരുന്നു.
വൈകിട്ട് 4 മണിയോടുകൂടിയാണ് സംഭവം ദേശീയപാതയില്‍ വന്‍ ഗതാഗതകുരുക്കാണ് അനുഭവപ്പെട്ടത് . ബസ്സ് ജീവനക്കാര്‍ ഇറങ്ങി ഓടിയതായി യാത്രക്കാര്‍ പറയുന്നു.