കൊയിലാണ്ടി ആശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതി ഉത്‌ഘാടനം ചെയ്തു

news image
Jan 12, 2023, 8:25 am GMT+0000 payyolionline.in

കൊയിലാണ്ടി : കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ,  കൊയിലാണ്ടി എം.എൽ.എ യുടെ ആസ്തി വികസന ഫണ്ട് 2019-20 വർഷം 65 ലക്ഷം രൂപ  ഉപയോഗപ്പെടുത്തി പൂർത്തീകരിച്ച ഈ ഹെൽത്ത് പദ്ധതി  കൊയിലാണ്ടി എം.എൽ. എ. കാനത്തിൽ ജമീല ഉത്ഘാടനം നിർവഹിച്ചു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്‌സൺ  സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു.

 

ഇ-ഹെൽത്ത് ജില്ലാ നോഡൽ ഓഫീസർ ഡോ. പ്രമോദ് കുമാർ പദ്ധതി വിശദീകരിച്ചു സംസാരിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺ .സി . പ്രജില , നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ.അജിത്ത് എന്നിവർ സന്നിഹിതരായിരുന്നു.  ആശുപത്രി സൂപ്രണ്ട്‌ ഡോ.വി. വിനോദ്, ആർ.എം.ഒ. ഡോ. മുഹമ്മദ്‌ അഫ്‌സൽ സംസാരിച്ചു. കെൽട്രോൺ ആണ് പദ്ധതി നിർവഹിച്ചത്. 2021 ഫെബ്രുവരി 11 ന് അന്നത്തെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി  കെ.കെ.ശൈലജ ടീച്ചർ ആണ് പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. പദ്ധതിയുടെ ഭാഗമായ യു എച്ച് ഐ ഡി കാർഡ് വിതരണ ഉത്ഘാടനവും എം.എൽ.എ നിർവഹിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe