കൊയിലാണ്ടി ദേശീയ പാതയിൽ ടയർ പൊട്ടി ലോറി മറിഞ്ഞു

news image
May 9, 2024, 7:22 am GMT+0000 payyolionline.in

കൊയിലാണ്ടി: ദേശീയ പാതയിൽ വെള്ളം ജംഗ്ഷനിൽ  ലോറി  തലകീഴാഴ് മറിഞ്ഞു.  ഇന്നു രാവിലെ 7 മണിയോടെയായിരുന്നു അപകടം. തൃശ്ശൂരിലെക്ക്  വലിയ ഗ്ലാസുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ ടയർ പൊട്ടിയതിനെ തുടർന്നാണ് മറിഞ്ഞത്. ലോറിയിലുണ്ടായിരുന്ന മുഴുവൻ ഗ്ലാസുകളും തകർന്നു റോഡിലെക്ക് ചിതറി. കൊയിലാണ്ടി ട്രാഫിക് എസ്. ഐ. പ്രഥീരാജിൻ്റെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘം ലോറി നേരയാക്കിയ ശേഷം റോഡിലെക്ക് ചിതറിയ ഗ്ലാസുകൾ മുഴുവൻ അതേ ലോറിയിൽ കയറ്റി വിട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe