കൊയിലാണ്ടി : കൊയിലാണ്ടിയിൽ യുവാവിന്റെ കൈവിരലില്‍ കുടുങ്ങിയ മോതിരം മുറിച്ചുമാറ്റി. നടുവണ്ണൂർ സ്വദേശിയായ വൈശാഖിന്റെ കൈവിരലിലാണ് മോതിരം കുടുങ്ങിയത്. ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് കൊയിലാണ്ടി ഫയർ ആൻഡ്റസ്ക്യു സ്റ്റേഷനിൽ എത്തിയ യുവാവ് സേനാംഗങ്ങളോട് മോതിരം നീക്കാനുള്ള സഹായം തേടിയത്. ഉടനെ ഫയർ ഫോഴ്സ് സേനാംഗങ്ങൾ കട്ടർ ഉപകരണം ഉപയോഗിച്ച് മോതിരം മുറിച്ചുമാറ്റി.