കൊയിലാണ്ടി : കൊയിലാണ്ടിയിൽ അമ്മയെ മകൻ കൊടുവാളുകൊണ്ട് എറിഞ്ഞു പരുക്കേൽപ്പിച്ചു. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ മണമ്മലിലാണ് സംഭവം.

പരുക്കേറ്റ മാധവിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മാധവിയുടെ തലയ്ക്കാണ് മുറിവേറ്റിട്ടുള്ളത്.

അമ്മയും മകനും തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. ഇയാളെ കൊയിലാണ്ടി പൊലീസ് ചോദ്യം ചെയ്യുകയാണ്.
