കൊയിലാണ്ടി: തിരമാലയിൽ പെട്ട് യുവാവിനെ കടലിൽ കാണാതായി.വലിയങ്ങാട് പുതിയ പുരയിൽ അനൂപ് (36) നെയാണ് കാണാതായത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. കടൽതീരത്ത് നിൽക്കവെ ശക്തമായ തിരമാലകൾ അനുവിനെ കവർന്നെടുക്കുകയായിരുന്നു.
സമീപത്തുണ്ടായിരുന്നവർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ശക്തമായ തിരമാലകൾ കാരണം അനൂപിനെ കണ്ടെത്താൻ കഴിഞ്ഞില്ല. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനയും നാട്ടുകാരും, മത്സ്യതൊഴിലാളികളും രാത്രിഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൊയിലാണ്ടി പോലീസും സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പരേതനായ കൃഷ്ണൻ്റെയുംപുഷ്പയുടെയും മകനാണ്.