കൊച്ചിയിലെ ഹോട്ടലിൽ വിദ്യാർഥികളുടെ പരസ്യ മദ്യപാനം; ചോദ്യം ചെയ്തവരെ ആക്രമിച്ചു

news image
Jul 12, 2023, 10:29 am GMT+0000 payyolionline.in

കൊച്ചി > കൊച്ചിയിലെ ഹോട്ടലിൽ വിദ്യാര്‍ത്ഥികളുടെ പരസ്യ മദ്യപാനവും അക്രമവും. ഇടപ്പള്ളി മരോട്ടിച്ചാൽ താൽ റെസ്റ്റോറന്‍റിലാണ്  സംഭവങ്ങളുണ്ടായത്. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർഥികൾ പരസ്യമായി മദ്യപിക്കുകായിരുന്നു.ഹോട്ടലില്‍വെച്ച് മദ്യപാനത്തിന് സമ്മതിക്കില്ലെന്ന് വ്യക്തമാക്കിയതോടെ ജീവനക്കാരും വിദ്യാര്‍ഥികളും തമ്മില്‍ വാക്കേറ്റമുണ്ടായി.

പ്രശ്‌നം പരിഹരിച്ച് ഇവരെ ഹോട്ടലില്‍നിന്ന് പറഞ്ഞുവിട്ടിരുന്നു. കുറച്ചു സമയത്തിനു ശേഷം തിരിച്ചെത്തിയ സംഘം ഹോട്ടലിലെ ഭക്ഷണത്തിൽ മണ്ണ് വാരിയിട്ടു. സംഘർഷത്തിൽ ഹോട്ടല്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഹോട്ടൽ ജീവനക്കാരുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തില്‍  പൊലീസ് തുടർ നടപടികൾ സ്വീകരിക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe