വടകര : വടകര കൈനാട്ടിയിൽ സ്വകാര്യ ബസ് സ്കൂട്ടറിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടു.
അപകടത്തിൽ ബസിലെ യാത്രക്കാർ ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്നലെ ( ഓഗസ്റ്റ് 25 ) 6.30 നാണ് അപകടം നടന്നത്. “ഗുഡ് വേ ” എന്ന ബസ് വടകരയിൽ നിന്ന് ചുഴലിയിലേക്ക് പോകുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ എത്തിച്ചു.