തിരുവനന്തപുരം : 2022ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ആറ് പേര്‍ക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ലഭിച്ചത്. ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി, ജോണ്‍ സാമുവല്‍, കെ പി സുധീര, ഡോ. പള്ളിപ്പുറം മുരളി, ഡോ. രതീഷ് സക്സേന, ഡോ. പികെ സുകുമാരന്‍ എന്നിവര്‍ക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം.
വി.ഷിനിലാലിന്റെ ‘സമ്പര്‍ക്കക്രാന്തി’യാണ് മികച്ച് നോവല്‍. പി.എഫ് മാത്യൂസിന്റെ ‘മുഴക്കമ’ാണ് മികച്ച ചെറുകഥ. എന്‍.ജി ഉണ്ണികൃഷ്ണന്റെ ‘കടലാസ് വിദ്യ’ക്ക് മികച്ച കവിതയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു.
ഡോ.എം.എം ബഷീര്‍, എന്‍ പ്രഭാകരന് എന്നിവര്‍ക്കാണ് ഇത്തവണത്തെ അക്കാദമി ഫെല്ലോഷിപ്പ്. ജയന്ത് കാമിച്ചേരിലിന്റെ ഒരു കുമരകംകാരന്റെ ‘കുരുത്തംകെട്ട ലിഖിതങ്ങള്‍’ക്കാണ് ഹാസ്യസാഹിത്യത്തിനുള്ള പുരസ്കാരം. വിവര്‍ത്തനത്തിനുള്ള പുരസ്കാരം ബോദ്ലേറിലൂടെ വി.രവികുമാറിനും ലഭിച്ചു.
ഡോ.പി പി പ്രകാശന്, ജി.ബി മോഹന്‍തമ്പി, ഷൗക്കത്ത്, വിനില്‍ പോള്‍, പി.പവിത്രന്, അലീന, അഖില്‍.കെ, വി.കെ.അനില്‍കുമാര്‍ എന്നിവര്‍ എന്‍ഡോവ്മെന്റ് അവാര്‍ഡുകള്‍ക്ക് അര്‍ഹരായി.