കേരളത്തിൽ ഉഷ്ണതരംഗത്തിന് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

news image
Apr 23, 2026, 10:05 am GMT+0000 payyolionline.in

തിരുവനന്തപുരം: കേരളത്തിൽ കടുത്ത ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. സാധാരണയേക്കാൾ 5 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.

പാലക്കാട് ജില്ലയിൽ താപനില 41 ഡിഗ്രിസെൽഷ്യസ് വരെ ഉയർന്നേക്കും. കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രിസെൽഷ്യസ് വരെയും കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രിസെൽഷ്യസ് വരെയും ചൂട് കൂടും. ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രിസെൽഷ്യസ് വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രിസെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്.

കണ്ണൂരിൽ സൂര്യാഘാതമേറ്റ് ഇന്ന് യുവാവ് മരിച്ചു. കണ്ണൂർ പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാർ എം വിയാണ് മരിച്ചത്. 37 വയസ്സ് മാത്രമാണ് പ്രായം. പള്ളിപ്പൊയിലിൽ കിണർ കുഴിക്കുന്ന ജോലിക്കിടെയാണ് സൂര്യാഘാതമേറ്റത്. ജോലിക്കിടെ ഇന്നലെയാണ് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe