‘കെഎസ്ഇബി സമ്മർദം ഉണ്ടാക്കിയിട്ടില്ല, ആവശ്യകത ആവർത്തിച്ചു പറഞ്ഞതാണ്, മുഖ്യമന്ത്രിയുമായി പ്രശ്നങ്ങളില്ല’; സണ്ണി ജോസഫ്

news image
Nov 13, 2026, 7:05 am GMT+0000 payyolionline.in

കണ്ണൂർ: കേരളത്തിൽ വൈദ്യുതി ആവശ്യകത ഉണ്ടെന്നും ദീർഘ കാലത്തേക്ക് വൈദ്യുതി വേണമെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. കെഎസ്ഇബി തെറ്റായ റിപ്പോർട്ട്‌ നൽകിയിട്ടില്ല. കൂടുതൽ വൈടദ്യുതി വാങ്ങാൻ നീക്കം നടത്തുന്നു. കെഎസ്ഇബി സമ്മർദം ഉണ്ടാക്കിയിട്ടില്ല. ആവശ്യകത ആവർത്തിച്ചു പറഞ്ഞതാണെന്നും ജിഎൻഎയുമായി വൈദ്യുതി കരാർ ഉണ്ടാകില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. കരാർ പ്രയോഗികമല്ല. അതിന്റെ പ്രയാസങ്ങൾ ബോർഡ്‌ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുമായി നിലവിൽ വിഷയമൊന്നുമില്ല. വൈദ്യുതി കരാറുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ നൽകിയത് മാധ്യമങ്ങളാണെന്നും മഹാരാഷ്ട്രയിലെ സിന്നാർ താപ വൈദ്യുതി നിലയത്തിൽ നിന്ന് കൂടുതൽ വൈദ്യതി കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടൂർ പ്രകാശിന്റെ വിമർശനത്തിൽ ബെറ്റർ ടു അവോയ്ഡ് എന്നാണ് സണ്ണി ജോസഫ് പ്രതികരിച്ചത്. അടുത്ത കെപിസിസി പ്രസിഡന്റിനെ സ്വാഗതം ചെയ്യുന്നു. ഇപ്പോളും താൻ തന്നെയാണ് പ്രസിഡന്റ്‌ എന്ന് സണ്ണി ജോസഫ് പറഞ്ഞു.

അതേ സമയം, കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള പുതിയ നിയമനത്തിൽ സംസ്ഥാന നേതൃത്വത്തിനിടയിൽ ഇനിയും സമവായമായില്ല. ഒരു പേരിലേക്ക് എത്താത്ത സാഹചര്യത്തിൽ നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് തന്നെ തൽക്കാലം പദവിയിൽ തുടർന്നേക്കും. അധ്യക്ഷ പദവിക്കായി നേതാക്കൾക്കിടയിൽ അവകാശവാദങ്ങളും ചരടുവലികളും ശക്തമായതോടെ, തർക്കം മുറുകുന്ന സാഹചര്യത്തിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള നിയമനം ഇപ്പോൾ വേണ്ടെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിലപാട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe