പേരാമ്പ്ര: കേരള സർക്കാരിന്റെ ദുർഭരണത്തിനെതിരെ യു.ഡി.എഫ് മണ്ഡലം കമ്മിറ്റി 21ന് പേരാമ്പ്രയിൽ സംഘടിപ്പിക്കുന്ന കുറ്റവിചാരണ സദസ്സിന്റെ പ്രചരണാർത്ഥം നൊച്ചാട് പഞ്ചായത്ത് യു.ഡി.എഫ് വാഹന പ്രചരണ ജാഥ നടത്തി.
ചത്തോത്ത് താഴ മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. ടി. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. മുനീർ എരവത്ത്, കെ. മധുകൃഷ്ണൻ, ടി.കെ ഇബ്രാഹിം , ടി.പി നാസർ, പി എം പ്രകാശൻ , പി.സി മുഹമ്മദ് സിറാജ്, രാജൻ കണ്ടോത്ത്, സി. കെ. അജീഷ് പ്രസംഗിച്ചു.