കീഴരിയൂരിൽ 20 ലിറ്റർ വാറ്റ് പിടികൂടി; പ്രതിക്കായി തിരച്ചിൽ

news image
Nov 12, 2025, 2:27 pm GMT+0000 payyolionline.in

പേരാമ്പ്ര: പേരാമ്പ്ര എക്സൈസിന്റെ പരിശോധനയിൽ കീഴരിയൂർ ഭാഗത്ത് നടത്തിയ വ്യാപകമായ റെയ്‌ഡിൽ മണ്ണാടിമ്മൽ  വാറ്റ് കേന്ദ്രത്തിൽ നിന്നും 20 ലിറ്റർ വാറ്റ് ചാരായവും വാറ്റ് സെറ്റുകളും കണ്ടെടുത്തു . അസി. എക്സൈസ് ഇൻസ്പെക്ടർ ചന്ദ്രൻ കുഴിച്ചാലിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പാർട്ടിയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ഷാജി.സി.പി, പ്രിവൻ്റീവ് ഓഫീസർ നൈജീഷ്.ടി, സി.ഇ.ഒ മാരായ വിചിത്രൻ, വി.കെ രൂപേഷ്, , സി.ഇ.ഒ ഡ്രൈവർ സി ദിനേശ്  എന്നിവരും ഉണ്ടായിരുന്നു. പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe