കയ്പമംഗലത്ത് എട്ട് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

news image
Sep 6, 2026, 7:13 am GMT+0000 payyolionline.in

കയ്പമംഗലത്ത് എട്ട് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ.ദേശീയപാതാ അതോറിറ്റി പ്രോജക്റ്റ് ഡയറക്ടർക്കും തൃശൂർ ആർടിഒയ്ക്കും രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ നിർദേശം. ചരക്കുലോറികളുടെ അനധികൃത പാർക്കിങ്ങും എൻഎച്ച്എഐ സൂചനാ ബോർഡുകൾ സ്ഥാപിക്കാത്തതും പ്രത്യേകം അന്വേഷിക്കും.

കയ്പമംഗലം അപകടത്തിൽ അഞ്ചുദിവസത്തിനകം പൊലീസ് അന്വേഷണ റിപ്പോർട്ട് നൽകും. റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് തുടർനടപടിയെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ സി എച്ച് നാഗരാജു പറഞ്ഞു. അപകടത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിലെ ദേശീയപാതയിൽ സുരക്ഷാ പരിശോധന ശക്തമാക്കും.

അനധികൃത പാർക്കിങ്ങിനെതിരെ കർശന നടപടി ഉണ്ടാകണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ദേശീയപാതാ അതോറിറ്റിക്ക് എതിരെ ഇപ്പോൾ നടക്കുന്ന വിമർശനം എസ്‌കേപിസമാണെന്നും സുരേഷ്‌ഗോപി പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നത് സർക്കാർ പരിഗണിക്കുമെന്ന് തമിഴ്‌നാട് ടൂറിസം മന്ത്രി എസ്. രാജേഷ് കുമാർപറഞ്ഞു. കേരള സർക്കാർ കൃത്യമായി ചുമതല നിർവഹിച്ചെന്നും മന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe