തളിപ്പറമ്പ് : ഓൺലൈൻ പ്ലാറ്റ്ഫോം വഴി വാങ്ങിയ ചെരുപ്പ് പാകമല്ലാത്തതിനാൽ തിരിച്ചുനൽകാൻ ശ്രമിച്ചയാൾക്ക് നഷ്ടപ്പെട്ടത് 2.69 ലക്ഷം രൂപ. ധർമശാല സ്വദേശിയായ കെ.പത്മനാഭനാണ് (65) പണം നഷ്ടപ്പെട്ടത്. ചെരിപ്പ് തിരികെയെടുക്കണമെന്ന് ആവശ്യപ്പെട്ട പത്മനാഭനെ അഞ്ചാം തീയതി വൈകിട്ട് അഞ്ചരയോടെ ഒരാൾ ഫോൺ വിളിച്ചിരുന്നു. ഇതേസമയം മറ്റൊരു നമ്പറിൽ നിന്ന് വിഡിയോ കോൾ ചെയ്ത് ഫോൺ ഹാക്ക് ചെയ്ത് പണം തട്ടിയെന്നാണ് പരാതി. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഓൺലൈനിൽ ചെരുപ്പ് വാങ്ങി, റിട്ടേണിന് ശ്രമിക്കവേ ഹാക്കിങ്; തളിപ്പറമ്പിൽ വയോധികന് 2.69 ലക്ഷം രൂപ നഷ്ടമായി
Nov 8, 2026, 10:51 am GMT+0000
payyolionline.in
